കോലഞ്ചേരി: സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോലഞ്ചേരിയിൽ രണ്ടര ഏക്കർ സ്ഥലത്ത് കരനെൽ കൃഷി തുടങ്ങി. കൃഷിയുടെ വിത്തിടൽ ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ നിർവഹിച്ചു. ഏരിയാ സെക്രട്ടറി സി.കെ വർഗീസ്, ലോക്കൽ സെക്രട്ടറി എൻ.വി കൃഷ്ണൻകുട്ടി എന്നിവരും ജനപ്രതിനിധികളും പങ്കെടുത്തു. കോലഞ്ചേരി സ്വദേശികളായ ജിജി ഏളൂർ, ജോജി ഏളൂർ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കൃഷി ചെയ്യുന്നത്.