kklm
സ്വാതന്ത്ര്യസമര സേനാനി ജേക്കബ് ഫിലിപ്പിന്റെ ചരമവാർഷിക ദിനത്തിൽ കൂത്താട്ടുകുളം ചെള്ളക്കപ്പടിയിൽ എ.എസ്..രാജൻ പതാക ഉയർത്തുന്നു

കൂത്താട്ടുകുളം: സ്വാതന്ത്ര്യസമരസേനാനിയും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ആദ്യകാലനേതാവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പ്രശസ്ത ഫോട്ടോഗ്രഫറുമായിരുന്ന ജേക്കബ് ഫിലിപ്പിന്റെ 42-ാം ചരമവാർഷികദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണസമ്മേളനം സി.പി.ഐ മുൻ ജില്ലാ സെക്രട്ടറി മുണ്ടക്കയം സദാശിവൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എ.കെ. ദേവദാസ് അധ്യക്ഷത വഹിച്ചു. എ.എസ്. രാജൻ, എം.എം. ജോർജ്, മഹിളാസംഘം മണ്ഡലം സെക്രട്ടറി അംബിക രാജേന്ദ്രൻ, ബിനീഷ് തുളസീദാസ് എന്നിവർ സംസാരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് നടന്ന പച്ചക്കറിത്തൈ നടീൽ ജില്ലാ കമ്മിറ്റിഅംഗം എം.എം. ജോർജ് ഉദ്ഘാടനം ചെയ്തു. ബീന സജീവൻ, ബിജോയ് പൗലോസ്, പി.എം. ഷൈൻ, ബാബു വർഗീസ് എന്നിവർ നേതൃത്വം നൽകി. എ.കെ. ദേവദാസ് ഉദ്ഘാടനം ചെയ്തു. ബീന സജീവൻ, ബിനീഷ് തുളസീദാസ്, എൽദോസ്, പി.ജി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.