കൂത്താട്ടുകുളം: പിറവം നിയോജക മണ്ഡലത്തിലെ കൂത്താട്ടുകുളം, രാമമംഗലം വില്ലേജ് ഓഫീസുകളെ സ്മാർട്ട് വില്ലേജ് ഓഫീസായി പുനർ നിർമ്മിക്കുവാൻ വേണ്ടി 44 ലക്ഷം രൂപ വീതം അനുവദിച്ചു. തിരുമാറാടി, പിറവം വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസായി ഉയർത്തുന്നതോടൊപ്പം തന്നെ രാമമംഗലം, കൂത്താട്ടുകുളം വില്ലേജ് ഓഫീസുകളെ അതിനോടനുബന്ധിച്ചുതന്നെ പുനർ നിർമ്മിക്കുകയും ചെയ്യും. തിരുമാറാടി ഒഴിച്ച് ബാക്കി വില്ലേജ് ഓഫീസുകൾ റീ-ബിൽഡ് കേരളാ ഇനീഷ്യേറ്റിവ്‌ പദ്ധതിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പാമ്പാക്കുട, ഇലഞ്ഞി എന്നീ വില്ലേജ് ഓഫീസുകളെയാണ് ഇനി സ്മാർട്ട് വില്ലേജ് ആക്കി ഉയർത്തുവാനുള്ളത്. ഇതിനുവേണ്ടിയുള്ള നടപടികളും നടന്നുവരികയാണെന്ന് അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു.