കൊച്ചി: പാലക്കാട് കഞ്ചിക്കോട് സെക്യൂരിറ്റി ജീവനക്കാരൻ ജോൺ ജോലിക്കിടെ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അക്രമിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കേരള പ്രൈവറ്റ് സെക്യൂരിറ്റി തൊഴിലാളി യൂണിയൻ (കെ.പി.എസ്.ടി.യു) സംസ്ഥാന പ്രസിഡന്റ് അഡ്വ. എ.എൻ. പ്രേംലാലും സെക്രട്ടറി വി.ബി. തമ്പിരാജും ആവശ്യപ്പെട്ടു.
സ്ഥാപന ഉടമകളും സർക്കാരുകളും പാവപ്പെട്ട സെക്യൂരിറ്റി ജീവനക്കാരുടെ കാര്യത്തിൽ അലംഭാവമാണ് കാണിക്കുന്നത്. സെക്യൂരിറ്റി ജോലി ചെയ്യുന്നവരുടെ പ്രശ്‌നങ്ങൾ പഠിച്ച് മതിയായ സുരക്ഷിതത്വവും അർഹതപ്പെട്ട വേതനവും ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഇവർ ആവശ്യപ്പെട്ടു