കൊച്ചി: മോട്ടോർ വാഹനങ്ങൾക്ക് പകരം സൈക്കിൾ ഉപയോഗിക്കുക എന്ന സന്ദേശവുമായി സൈക്കിൾ യാത്രക്കാരുടെ കൂട്ടായ്മ്മയായ കൊച്ചിയിലെ പെഡൽ ഫോഴ്‌സ് ലോക സൈക്കിൾ ദിനത്തിൽ സൈക്കിൾ യാത്ര നടത്തി.പെഡൽ ഫോഴ്‌സ് സ്ഥാപകൻ ജോബി രാജുവും സുഹൃത്തുക്കളായ ജോവി ജോൺ, സന്തോഷ് ജോസഫ് എന്നിവർ ഉദയംപേരൂരിലേക്കാണ് സവാരി ചെയ്തത്.