കൊച്ചി: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവാസി വിരുദ്ധ നിലപാടുകൾക്കെതിരെ പ്രവാസി ലീഗ് കളക്ടറേറ്റിന് മുമ്പിൽ നടത്തിയ 'ഇലയുണ്ട് സദ്യ ഇല്ല' എന്ന പ്രതീകാത്മക പ്രതിഷേധ സമരം പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി കെ.കെ. അലി.അദ്ധ്യക്ഷനായി. അൻവർ കൈതാരം , ഹുസൈൻ കുന്നുകര, ഇ.എ. അഷ്റഫ്, അർഷദ് ബിൻ സുലൈമാൻ , കെ.കെ.അബ്ദുള്ള,നിയോജക മണ്ഡലം പ്രസിഡന്റ് എ.എ. ഇബ്രാഹിം കുട്ടി,ജില്ലാ വൈസ് പ്രസിഡന്റ് വി.കെ. ഹുസൈൻ എന്നിവർ സംസാരിച്ചു.