കൊച്ചി: വഴിയോര കച്ചവടക്കാർക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി അയ്യായിരം രൂപ സാമ്പത്തിക സഹായം നൽകണമെന്ന് വഴിയോര വ്യാപാരി കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ ടി.കെ. രമേശൻ, വടക്കേവിള ശശി കൊല്ലം,സി.ആർ. അയ്യപ്പൻ, ബാബു ജോർജ്, മനോജ് ചീങ്ങന്നൂർ, പി.കെ. ഗോപി, മുഹമ്മദ് ബഷീർ, എ.എൽ. സക്കീർഹുസൈൻ എന്നിവർ പങ്കെടുത്തു.