കൊച്ചി: കേരള പുലയർ മഹാസഭ (കെ.പി.എം.എസ്)സുവർണ ജൂബിലിയുടെ ഭാഗമായി പരിസ്ഥിതി ദിനമായ അഞ്ചിന് രണ്ടു ലക്ഷം വൃക്ഷതൈകൾ നടുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു ലക്ഷം തൈകൾ വീട്ടുമുറ്റങ്ങളിൽ നട്ടുനനച്ച് പരിപാലിക്കും. പൊതുഇടങ്ങളിൽ അരലക്ഷം തൈകൾ നടും. ജില്ലയിൽ 16250 കുടുംബങ്ങളിലും 76 ശാഖാ മന്ദിരങ്ങളിലും വിവിധ സർക്കാർ സ്ഥാപനങ്ങളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും അങ്കണങ്ങളിലുമാണ് തൈകൾ നടുന്നത്. എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, അഡ്വ.ഡീൻ കുര്യാക്കോസ്, മേയർ സൗമിനി ജെയിൻ, എം.എൽ.എമാരായ കെ.ജെ.മാക്സി, അനൂപ് ജേക്കബ്ബ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, അൻവർ സാദത്ത്, റോജി.എം.ജോൺ, എൽദോ എബ്രഹാം, വി.ഡി.സതീശൻ, പി.ടി.തോമസ്, വി.പി.സജീന്ദ്രൻ, ആന്റണിജോൺ, എൽദോസ് കുന്നപ്പള്ളി എന്നിവരും ചലച്ചിത്ര താരങ്ങളായ ബിനീഷ് ബാസ്റ്റിൻ, പൗളി വിത്സൺ തുടങ്ങിയവരും പങ്കെടുക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ സമാപനം അടുത്ത മാർച്ചിൽ കോഴിക്കോട് നടക്കുന്ന മലബാർ സംഗമത്തോടെ അവസാനിക്കും. കെ.പി.എം.എസ് ജനറൽ സെക്രട്ടറി പ്രശോഭ് ഞാവേലി, ജില്ല പ്രസിഡന്റ്ടി.കെ.രാജഗോപാൽ, ജില്ല സെക്രട്ടറി ടി.കെ.മണി, അസി.സെക്രട്ടറി സി.എസ്.മനോഹരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.