കൊച്ചി, സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചലച്ചിത്ര സംവിധായകൻ എം.എ നിഷാദിന്റെ മുണ്ടംപാലത്തെ വീട്ടിൽ സംയോജിത കൃഷി ആരംഭിച്ചു. മുൻ എം.പി പി. രാജീവ് നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു. വീടിനോട് ചേർന്ന ഒരേക്കർ ഭൂമിയിൽ കപ്പ, വെണ്ട, കൂർക്ക, തക്കാളി, അച്ചിങ്ങ, ചേമ്പ്, പയർ, ഇഞ്ചി, ചേന, ഫാഷൻ ഫ്രൂട്ട്, റംബൂട്ടാൻ എന്നിവയും കരിമീൻ, പിലോപ്പി, വറ്റ എന്നീ മത്സ്യങ്ങളും കൃഷി ചെയ്യുന്നുണ്ട്. കളമശേരി നഗരസഭ ചെയർപേഴ്‌സൺ ഉഷ പ്രവീൺ, സി.പി.എം ഏരിയ സെക്രട്ടറി വി.എ സക്കീർ ഹുസൈൻ, വാർഡ് കൗൺസിലർ സി.എ നിഷാദ്, സി.പി.എം ലോക്കൽ സെക്രട്ടറി സി.എൻ അപ്പുകുട്ടൻ, ചലച്ചിത്രതാരം സോഹൻ സീനുലാൽ എന്നിവർ പങ്കെടുത്തു