മൂവാറ്റുപുഴ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഐസൊലേഷൻ വാർഡായി പ്രവർത്തിക്കുന്ന മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ വിവിധ ഉപകരണങ്ങൾ വാങ്ങുന്നതിന് എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. കാഷ്വാലിറ്റി നവീകരണം, ലാബ് നവീകരണം, ഇ.സി.ജി.മെഷിൻ അടയ്ക്കം ആശുപത്രിയിലേയ്ക്ക് അത്യാവശ്യം വേണ്ട ഉപകരണങ്ങൾ വാങ്ങുന്നതിനാണ് തുക അനുവദിച്ചത്.