മൂവാറ്റുപുഴ: റബറിന് കിലോയ്ക്ക് 250 രൂപ വില ലഭ്യമാക്കുന്നതിന് സബ്‌സിഡി അനുവദിച്ച് വിലസ്ഥിരത ഉറപ്പാക്കണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന നേതാക്കളായ മുഹമ്മദ് പനയ്ക്കൽ, കെ.പി. ഏലിയാസ്, പി.സി. ജോർജ് എന്നിവർ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. റബർ കർഷകർ നേരിടുന്ന പ്രതിസന്ധി മറികടക്കുവാൻ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം.