മൂവാറ്റുപുഴ: എസ്.വൈ.എസ് മൂവാറ്റുപുഴ സർക്കിൾ സാന്ത്വനം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എല്ലാ ചൊവ്വാഴ്ചയും ഭക്ഷണം നൽകും. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് കൊണ്ടായിരിക്കും ഭക്ഷണവിതരണം. ഉദ്ഘാടനം എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ഇസ്മായിൽ സഖാഫി നെല്ലിക്കുഴി നിർവഹിച്ചു. നേതാക്കളായ എം.എം. മക്കാർ ഹാജി, സൽമാൻ സഖാഫി, മാഹിൻ പെരുമറ്റം, ബഷീർ മുസ്ലിയാർ, മജീദ് പെരുമറ്റം, ഷഫീക് രണ്ടാർ, അനസ് പുഴക്കര എന്നിവർ നേതൃത്വം നൽകി.