മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയിൽ ഒന്നുമുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കു വേണ്ടി വിക്ടേഴ്‌സ് ചാനൽ വഴി നടത്തുന്ന ഓൺലൈൻ ക്ലാസുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. അരുൺ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ലൈബ്രറിക്ക് അനുവദിച്ച ബുക്ക് ഷെൽഫും പുസ്തകങ്ങളും ഏറ്റുവാങ്ങുന്ന ചടങ്ങും നടന്നു. ലൈബ്രറി പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പായിപ്ര കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി വൈസ് പ്രസിഡന്റ് സജി ചോട്ടുഭാഗത്ത് , ലൈബ്രറി സെക്രട്ടറി ടി.ആർ. ഷാജു, ലൈബ്രറി കമ്മിറ്റി അംഗങ്ങളായ സാലിഹ് മുഹമ്മദ്, വി.എം. റഫീക്ക് , താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.എൻ. നാസർ തുടങ്ങിയവർ പങ്കെടുത്തു.
ക്ലാസിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് മാസ്‌കും സാനിറ്റെസറും അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ലൈബ്രറി ഏർപ്പെടുത്തിയിട്ടുണ്ട്. ലൈബ്രറി രാവിലെ 6മുതൽ പ്രവർത്തിക്കും.ടിവിയും മറ്റ് സംവിധാനനങ്ങളും ഇല്ലാത്ത എല്ലാ വിദ്യാർത്ഥികൾക്കും വരും ദിവസങ്ങളിലെ ക്ലാസുകളിൽ പങ്കെടുക്കാമെന്ന് ലൈബ്രറി അധികാരികൾ അറിയിച്ചു.