തൃപ്പൂണിത്തുറ: നഗരസഭാ പ്രദേശത്തു നിന്നും പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുക, മഴക്കാല ശുചീകരണം ഉടൻ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. സമരം ബി.ജെ.പി മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് അരുൺ കല്ലാത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രഞ്ജിത്ത് രവി, കൗൺസിലർ അരുൺ എന്നിവർ സംസാരിച്ചു.