manoj-moothedan
കൂവപ്പടി സർവ്വീസ് സഹകരണ ബാങ്കിന്റെ ഹരിതസമൃദ്ധി പദ്ധതിയുടെ ഭാഗമായുള്ള കപ്പ കൃഷിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിക്കുന്നു

കുറുപ്പംപടി: ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കൂവപ്പടി സഹകരണ ബാങ്ക് നടപ്പിലാക്കുന്ന ഹരിതസമൃദ്ധി പദ്ധതിയുടെ ഭാഗമായി നൂറ് ഏക്കറിൽ കൃഷിയിറക്കും. ബാങ്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള കാർഷികസേനയുടെ നേതൃത്വത്തിലാണ് കൃഷിയും പരിപാലനവും. ഇതിനു പുറമേ കുടുബശ്രീ യൂണിറ്റുകൾ, സ്വയംസഹായ സംഘങ്ങൾ, മറ്റ് കൂട്ടായ്മകൾ എന്നിവരുടെ നേതൃത്വത്തിൽ പുതിയതായി ചെയ്യുന്ന വാഴ, കപ്പ, പച്ചക്കറി കൃഷികൾക്ക് ഏക്കറിന് പതിനായിരം രൂപ വീതവും നെൽകൃഷിക്ക് 5000 രൂപ വീതവും സാമ്പത്തികസഹായം നൽകും. വ്യക്തികളോ സംഘങ്ങളോ പുതുതായി ആരംഭിക്കുന്ന മുട്ടക്കോഴി, ആട് വളർത്തൽ യൂണിറ്റുകൾക്ക് 5000 രൂപ വീതവും പശു വളർത്തൽ യൂണിറ്റിന് പതിനായിരം രൂപയും നൽകുമെന്ന് ബാങ്ക് പ്രസിഡന്റ് മനോജ് മൂത്തേടൻ അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി കാവുംപുറത്ത് റോസ് സ്വയം സഹായസംഘത്തിന്റെ നേതൃത്വത്തിൽ കപ്പക്കൃഷി ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മോളി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ പി.പി. അൽഫോൻസ്, തോമസ് പൊട്ടോളി, ആന്റു ഉതുപ്പാൻ, സി.ജെ. റാഫേൽ, സാജു ജോസഫ്, പി.വി. മനോജ്, അജി മാടവന, ജൂഡ്‌സ് എം.ആർ, ജോർജ് ചെട്ടിയാക്കുടി, ദീപു റാഫേൽ, ജിജി ശെൽവരാജ്, എൽസി ഔസേഫ്, അജിത മുരുകൻ, ബാങ്ക് സെക്രട്ടറി പി.ഡി. പീറ്റർ എന്നിവർ പ്രസംഗിച്ചു