അങ്കമാലി : യൂത്ത് കോൺഗ്രസ് മൂക്കന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂക്കന്നൂർ പഞ്ചായത്തിലെ ആശ വർക്കർമാർക്കും ആരോഗ്യ വാളഡിയൻമാർക്കും ഫെയ്‌സ് ഫീൽഡും സാനിറ്റൈസറും നൽകി. കോക്കുന്ന് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ റോജി എം.ജോൺ എം.എൽ.എ. വിതരണോദ്ഘാടനം നടത്തി.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വി. ബിബീഷ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി. അംഗം കെ. ടി. ബെന്നി, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. എം. വർഗീസ്, കോൺഗ്രസ് (ഐ) മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ. തരിയൻ, യു. ഡി. എഫ് മണ്ഡലം ചെയർമാൻ ജോസ് മാടശ്ശേരി, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജിഷ ജോജി, മെഡിക്കൽ ഓഫീസർ അനൂപ് ജോസഫ്, യൂത്ത് കോൺഗ്രസ് നേതാക്കൾ ബിബിൻ ലോറൻസ്, റോയ്‌സൺ വർഗീസ്, ഡോൺ മാത്യു, നിജോയ് മാടശ്ശേരി എന്നിവർ പ്രസംഗിച്ചു.