കുമ്പളം: സേവ് വേമ്പനാട് കാമ്പയിന്റെഭാഗമായി 7-ാംതീയതി കുമ്പളം കായലരികിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് കോർപ്പറേഷന് കൈമാറും. രാവിലെ 10ന് കുമ്പളം സൗത്ത് ലാന്റിംഗ്സെന്ററിൽ 'സേവ് വേമ്പനാട് ' ക്ലീനിംഗ്പദ്ധതിക്ക് സൻമാർഗപ്രദീപസഭ പ്രസിഡന്റ് വി.വി.ദിനേശൻ ഫ്ളാഗ് ഓഫ് ചെയ്യും. കോവിഡ് സംബന്ധിച്ചആരോഗ്യസുരക്ഷാചട്ടങ്ങൾ പാലിച്ചുകൊണ്ടായിരിക്കും കാമ്പയിൻ.