പറവൂർ: ബാങ്ക് അംഗങ്ങളുടെ മക്കളായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ലാപ്ടോപ്, സ്മാർട് ഫോൺ, എൽ.ഇ.ഡി ടി വി, ടാബ് തുടങ്ങിയവ വാങ്ങുന്നതിന് പറവൂർ സഹകരണ ബാങ്ക് 50,000 രൂപ വരെ പലിശ രഹിത വായ്പ നൽകും. രണ്ട് അംഗങ്ങളുടെ ജാമ്യത്തിൽ 24 മാസമാണ് വായ്പപയുടെ കാലാവധി. താൽപര്യമുള്ളവർ അപേക്ഷയും വിദ്യാർത്ഥിയാണ് തെളിയിക്കുന്ന സത്യവാങ്മൂലവും ഹാജരാക്കണമെന്ന് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ അറിയിച്ചു.