dyfi
എം.എ. റഫീക്കിന്റെ കാറിന്റെ രേഖകൾ ഡി.വൈ.എഫ്.ഐ ചൂർണിക്കര മേഖല സെക്രട്ടറി മനോജ് ജോയ് ഏറ്റുവാങ്ങുന്നു

ആലുവ: ഡി.വൈ.എഫ്.ഐ റീസൈക്കിൾ കേരള ക്യാമ്പയിന്റെ ഭാഗമായി കുന്നത്തേരി നോർത്ത് യൂണിറ്റിന് ലഭിച്ചത് കാറും സ്കൂട്ടറും .കുന്നത്തേരി സ്വദേശി എം.എ. റഫീക്ക് വർഷങ്ങളായി ഉപയോഗിക്കുന്ന മാറ്റീസ് കാറിന്റെ രേഖകൾ ചൂർണിക്കര മേഖല സെക്രട്ടറി മനോജ് ജോയ് ഏറ്റുവാങ്ങി.മേഖല കമ്മിറ്റി അംഗം ഷാഫി ഇടശ്ശേരി, സനൂപ് കടവിൽ, എം.എസ്. ശിഹാബ്, സുനീർ എന്നിവർ പങ്കെടുത്തു. ഉപയോഗശൂന്യമായ വസ്തുക്കൾ ശേഖരിച്ച ശേഷം വില്പന നടത്തി കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കുന്ന പദ്ധതിയാണിത്.സി.പി.എം ചൂർണിക്കര ലോക്കൽ അംഗം എൻ.എം.പി.കെ. ഷാജി തന്റെ പഴയ സ്‌കൂട്ടർ കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ ചൂർണിക്കര മേഖല കമ്മിറ്റിക്ക് നൽകിയിരുന്നു. ഡി.വൈ.എഫ്.ഐ ആലുവ ബ്ലോക്ക് പ്രസിഡന്റ് കെ.എം. അഫ്‌സൽ, മേഖല സെക്രട്ടറി മനോജ് ജോയ്, ആശ്രയ ചാരിറ്റബിൾ ഫോറം സെക്രട്ടറി കെ.കെ. അസ്ദുൾ ലത്തീഫ് എന്നിവർ പങ്കെടുത്തു.