പനങ്ങാട്: സാങ്കേതികസൗകര്യം ഇല്ലാത്ത വിദ്യാർത്ഥികക്ക് ഓൺലൈൻ ക്ളാസുകളിൽ പങ്കെടുക്കുന്നതിനായി പഞ്ചായത്തുകൾ സൗജന്യസൗകര്യംഒരുക്കണമെന്ന്ബി.ജെ.പി.കുമ്പളം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വാർഡ് മെമ്പർമാർ മുഖേന ഓൺലൈൻ സൗകര്യമില്ലാത്ത വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് സൗകര്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.സെക്രട്ടറി കെ.കെ.രംജിത് കുമാർ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.