പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ ഏകോപന നേതൃസമിതിയുടെ നേതൃത്വത്തിലുള്ള പഠനോപകരണ വിതരണം ഇന്ന് രാവിലെ 10ന് കണിച്ചുകുളങ്ങരയിലെ വസതിയിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ നിർമ്മിച്ച നോട്ടുബുക്കിന്റെ വിതരണോദ്ഘാടനം പ്രീതി നടേശൻ വെള്ളാപ്പള്ളി നിർവഹിക്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ, കൺവീനർ സജിത് നാരായണൻ, കമ്മിറ്റിഅംഗം എം.എ രാജു, നേതൃസമിതി ചെയർമാൻ ബിജു കർണൻ, അഭിജിത് ഉണ്ണിക്കൃഷ്ണൻ, ജയൻ.എൻ. ശങ്കരൻ, മനോജ് കപ്രക്കാട്ട്, ബിനോയ് നങ്ങേലിൽ, ഇന്ദിര ശശി, പി.വി. ബൈജു, സജാത് രാജൻ, അനിക്കുട്ടൻ ശാന്തി, വി.എസ്. വേലു, ഗോകുൽരാജ് തുടങ്ങിയവർ സംബന്ധിക്കും. കൊവിഡ് പ്രതിരോധ പ്രോട്ടോക്കോൾ അനുസരിച്ചാണ് പരിപാടി. യൂണിയനിലെ തിരഞ്ഞെടുത്ത രണ്ടു വിദ്യാർത്ഥികൾ പഠനോപകരണങ്ങൾ ഏറ്റുവാങ്ങും