നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ ആലുങ്കൽ കടവുപാലം അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിന് സർക്കാരിന്റെ അനുമതി ലഭിച്ചതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. നിലമായി കിടക്കുന്ന സ്ഥലം ഏറ്റെടുത്ത് പരിവർത്തനപ്പെടുത്തി ഉടമകൾക്ക് വില നല്കാനാണ് തീരുമാനം.തുടർന്ന് റോഡിന്റെ നിർമ്മാണം ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു. അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാത്തതിനാൽ രണ്ട് വർഷം മുമ്പ് പൂർത്തീകരിച്ച പാലം ഇതുവരെ ഔദ്യോഗികമായി തുറക്കാനായിട്ടില്ല. ഇതേതുടർന്ന് മാസങ്ങൾക്ക് മുമ്പ് നാട്ടുകാർ താത്കാലിക റോഡ് നിർമ്മിച്ച് ജനകീയ ഉദ്ഘാടനം നടത്തിയിരുന്നു. അൻവർ സാദത്ത് എം. എൽ. എയുടെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് റോഡ് നിർമ്മാണത്തിന് തത്വത്തിൽ അംഗീകാരം ലഭിച്ചത്.