പട്ടിമറ്റം: അസാം സ്വദേശിയായ യുവാവ് താമസസ്ഥലത്തിന്റെ മൂന്നാംനിലയിൽ നിന്ന് കാൽ വഴുതി വീണ് മരിച്ചു. ബഹ്റുൾ ഇസ്ളാമാണ് (26) മരിച്ചത്. പട്ടിമറ്റത്ത് പൊലീസ് സ്റ്റേഷന് മുന്നിലുള്ള താമസസ്ഥലത്ത് ചൊവ്വാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം. ഉടനെ കോലഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി.