ആലുവ: സംസ്ഥാനത്ത് വീണ്ടും പ്രളയ സാദ്ധ്യത മുന്നറിയിപ്പുണ്ടായ സാഹചര്യത്തിൽ പെരിയാറിനെപ്പറ്റിയുള്ള ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ സംസ്ഥാന സമിതി അംഗവുമായ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു.നാഷണലിസ്റ്റ് കേരള കോൺഗ്രസ് ജില്ലാകമ്മറ്റി 'പ്രളയാനന്തര പെരിയാറും ആശങ്കകളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെർച്ച്വൽ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഴക്കാലം എത്തുന്നതിന് കാത്ത് നിൽക്കാതെ പെരിയാറിൽ അടിഞ്ഞു കൂടിയ എക്കലും ചെളിയും മാലിന്യങ്ങളും നീക്കി നീരൊഴുക്ക് സുഗമമാക്കണം. ദുരന്തനിവാരണ അതോറിറ്റിയും ജില്ല ഭരണകൂടവും നിരുത്തരവാദപരമായ സമീപനം തുടരുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. യുദ്ധകാലടിസ്ഥാനത്തിൽ നടപടികളാണാവശ്യമെന്നും പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജോയി ഇളമക്കര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.എൻ. ഗിരി, എൻ.എൻ. ഷാജി, അയൂബ് മേലേടത്ത്, സുധീഷ് നായർ, ഉഷ ജയകുമാർ, പി.എ. റഹിം, എം.ജെ. മാത്യു, പി.എൻ. ഗോപിനാഥൻ നായർ, ജാൻസി ജോർജ്, പി.എസ്.സി നായർ, കെ.ജെ. ടോമി, ഷക്കീല മറ്റപ്പളളി എന്നിവർ പങ്കെടുത്തു.