പറവൂർ: പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യും. ഡി.എക്സ്.ടി തെങ്ങിൻതൈ, കടപ്ലാവ്, തേൻവരിക്ക, വിയറ്റ്നാം എർളി പ്ലാവ് തുടങ്ങിയ ഇനം ഫലവൃക്ഷത്തൈകളാണ് കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുന്നത്.