ഫോർട്ടുകൊച്ചി: ലോക പരിസ്ഥിതി ദിനത്തിൽ കൊച്ചി ദേവസ്വം ബോർഡിന്റെ കീഴിലുള്ള കൊച്ചി പഴയന്നൂർ ക്ഷേത്രഭൂമിയിൽ ഓഷധ തോട്ടം ഒരുങ്ങുന്നു. ക്ഷേത്രം ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിലാണ് പരിപാടിക്ക് തുടക്കം. മട്ടാഞ്ചേരി കൊട്ടാരത്തിന് സമീപമുള്ള ഒന്നര ഏക്കർ സ്ഥലത്താണ് ഔഷധ സസ്യങ്ങൾ നട്ടുവളർത്തുന്നത്.2017ൽ തുടങ്ങിയ യാത്ര വനം പദ്ധതിക്ക് അനുബന്ധമായാണ് ഔഷധതോട്ടം. ക്ഷേത്ര സർപ്പക്കാവിന് സമീപം ഓഷധ തോട്ടമൊരുക്കി ഭക്തർക്ക് സംക്രമര പൂജയും വന സംരക്ഷണവുമാണ് പുതിയ പദ്ധതിയിലൂടെ ഒരുങ്ങുന്നത്.മുൻവശത്തെ അര ഏക്കർ സ്ഥലം ഉപദേശക സമിതിയും റസിഡൻസ് അസോസിയേഷനും ചേർന്ന് പച്ചക്കറി കൃഷി നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.