നെടുമ്പാശേരി: വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള 'വന്ദേ ഭാരത് മിഷന്റെ' ഭാഗമായി കൊച്ചി വിമാനത്താവളത്തിലെ മൂന്നാംഘട്ട ഷെഡ്യൂൾ പ്രഖ്യാപിച്ചു. നാളെ മുതൽ 23 വരെയാണിത്.
എയർ ഇന്ത്യയുടെ 17 സർവ്വീസുകൾ കൊച്ചിയിൽ നിന്നുണ്ടാകും.
നാളെ ഒഴികെ രണ്ട് വിമാനങ്ങൾ വീതമാണ്. ജിബൂട്ടി, മാൾട്ട ലണ്ടൻ, കെയ്രോ, സ്വിസർലണ്ട്, ബ്രിട്ടൺ, ഒമാൻ, മാലി, ബഹ്റിൻ, ഖത്തർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും മുംബൈ, ചെന്നൈ, ഡൽഹി എന്നീ വിമാനത്താവളങ്ങൾ വഴിയാണ് ഭൂരിഭാഗം വിമാനങ്ങളും കൊച്ചിയിലെത്തുന്നത്.
ജൂൺ 30 വരെ 113 ആഭ്യന്തര സർവ്വീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ് ജെറ്റ്, ഇൻഡിഗോ, എയർ ഏഷ്യ, വിസ്താര, അലൈൻസ് എന്നീ വിമാനങ്ങളാണ് ആഭ്യന്തര സർവ്വീസുകൾ നടത്തുന്നത്.