പറവൂർ : സ്റ്റേഷനിൽ കയറി വനിതാ സബ് ഇൻസ്പെക്ടറെ അസഭ്യം പറഞ്ഞ സംഭവത്തിൽ ഓൺലൈൻ മാദ്ധ്യമ പ്രവർത്തകനെതിരെ പറവൂർ പൊലീസ് കേസെടുത്തു. അപമര്യാദയായി പെരുമാറിയതിനും കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് കേസ്. ചൊവ്വാഴ്ച വൈകിട്ട് നാലിന് വനിതാ എസ്.ഐ ഒരു സ്ത്രീയുടെ മൊഴി എടുത്തുകൊണ്ടിരിക്കെയാണ് സംഭവം. തുടർന്ന് ഇയാൾ സ്റ്റേഷനിൽ നിന്ന് രക്ഷപെട്ടു. അന്വേഷണം ആരംഭിച്ചതായി പറവൂർ പൊലീസ് അറിയിച്ചു.