ആലുവ: ഓൺലൈൻ ക്ളാസിലെ അപാകതകൾക്കെതിരെയും വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യപ്പെട്ടും മഹിള മോർച്ച മണ്ഡലം കമ്മിറ്റി ആലുവ മിനി സിവിൽ സ്റ്റേഷന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി.ബി.ജെ.പി ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് രജന ഹരീഷ് ഉദ്ഘാടനം ചെയ്തു. മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ഷീജ മധു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ദീപ രാജീവ്, എസ്. സുശീല എന്നിവർ സംസാരിച്ചു.