കൊച്ചി: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ തൊഴിലും കൂലിയും സംരക്ഷിക്കാൻ ട്രേഡ് യൂണിയനുകളുടെ യോഗം അടിയന്തരമായി സർക്കാർ വിളിക്കണമെന്ന് ബി.എം.എസ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.സ്ഥാപനങ്ങളെയും ജീവനക്കാരെയും സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കണം.കൊവിഡിനെ തുടർന്ന് സ്വകാര്യ സംരംഭകരും തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്. കൊവിഡിന്റെ മറവിൽ ചില സ്ഥാപനങ്ങൾ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നു. തൊഴിലാളികളെ ഒഴിവാക്കുകയും വേതനം വെട്ടിക്കുറക്കുകയും ചെയ്യുന്നു. തൊഴിൽ നിഷേധവും പതിവായി. താൽക്കാലിക തൊഴിലാളികളാണ് വലിയ ദുരിതം അനുഭവിക്കുന്നത്.

സംരംഭകരെയും തൊഴിലാളികളെയും സംരക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച പാക്കേജുകളുടെ നടപടി വേഗത്തിലാക്കണം. ഇ.എസ്.ഐ., പി.എഫ്, ജി.എസ്.ടി തുടങ്ങിയവ അടയ്ക്കാൻ കാലാവധി നീട്ടാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം. തൊഴിൽ നികുതി, വൈദ്യുതി നിരക്ക് എന്നിവ ഒഴിവാക്കി വ്യവസായങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കണമെന്നും യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു.