പള്ളുരുത്തി: ഉപഭോക്താക്കൾക്കും വ്യാപാര സ്ഥാപനങ്ങളിലും കൊവിഡ് കാലത്ത് മീറ്റർ നോക്കാതെ അമിത ബിൽ നൽകിയ കെ.എസ്.ഇ.ബി നടപടിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തി. ഇടക്കൊച്ചി ഓഫീസിനു മുന്നിൽ നടന്ന ധർണ ഭാരവാഹി ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.നഗരസഭാംഗം തമ്പി സുബ്രഹ്മണ്യം, പി.ഡി.സുരേഷ്, അഭിലാഷ് തോപ്പിൽ, റിഡ്ജൻ റിബല്ലോ തുടങ്ങിയവർ സംബന്ധിച്ചു.