കോതമംഗലം: സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത കേരളം ജനകീയഹോട്ടൽ പദ്ധതിയുടെ ഭാഗമായി പോത്താനിക്കാട് പഞ്ചായത്തിൽ ജനകീയ ഹോട്ടൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശാന്ത എബ്രാഹം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ മുഖേന പ്രവർത്തിക്കുന്ന ഹോട്ടലിൽ മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കും. 5 ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തിയാണ് ഹോട്ടൽ ആരംഭിച്ചത്.