കൂത്താട്ടുകുളം: ചെള്ളയ്ക്കപ്പടി സൈമ ക്ലബിൽ കുട്ടികൾക്കായി ഓൺലൈൻ ക്ലാസ് ആരംഭിച്ചു. ക്ലബ് രക്ഷാധികാരിയും നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സണ്ണി കുര്യക്കോസ് ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി പി.പി. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡന്റ് ബിജോ പൗലോസ്, സുരേഷ് തങ്കപ്പൻ, അരുൺ.വി.മോഹൻ, സുനു കെ.ആർ, ആൽബിൻ ബാബു,പ്രമോദ് മോഹൻ, അനൂപ് രാജു തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾക്ക് സംശയ നിവാരണത്തിനായി അദ്ധ്യാപകൻ ആദർശ് അശോകന്റെ സഹായവുമുണ്ട്.