ഇലഞ്ഞി : ഇലഞ്ഞി - പെരുമ്പടവം റോഡിൽ സെന്റ് ഫിലോമിനാസ് സ്കൂളിന് സമീപം ടോറസ് ലോറി ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു. അവർമ്മ കോരവേലിൽ അരുൺരാജ് (29) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് അപകടം. പെരുമ്പടവത്തുനിന്ന് ഇലഞ്ഞിക്ക് വരികയായിരുന്ന ടോറസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽ നിന്നുവന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് മറിഞ്ഞ് അരുൺ ടോറസ് ലോറിയുടെ പിൻചക്രങ്ങൾക്കിടയിൽപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് : സജീവൻ (റിട്ട. ഫയർഫോഴ്സ്) മാതാവ് : സുലോചന. സഹോദരി അരുണ (നഴ്സ് സൗദി).