നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ ഇന്നലെ ആഭ്യന്തര മേഖലയിൽ 11 വിമാനങ്ങൾ വരുകയും 11 എണ്ണം പുറപ്പെടുകയും ചെയ്തു. മുംബൈയ്ക്കുള്ള രണ്ട് സർവീസും തിരുവനന്തപുരത്തേക്കുള്ള ഒന്നും റദ്ദാക്കി.1004 യാത്രക്കാരാണ് വന്നത്. 662 പേർ പോയി​. വി​ദേശത്ത് നി​ന്ന് മൂന്ന് വിമാനങ്ങളെത്തി​. ഇന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് ദുബായ്, മസ്‌കറ്റ് എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് സർവീസ് നടത്തും.