കൊച്ചി: അന്യസംസ്ഥാന തൊഴിലാളികൾക്കായി പശ്ചിമബംഗാൾ ഒറീസ, ഝാർഖണ്ഡ് എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകൾ ഇന്ന് എറണാകുളത്തു നിന്ന് പുറപ്പെടും. ഝാർഖണ്ഡ് ട്രെയിനിന് പാലക്കാട് സ്റ്റോപ്പുണ്ടാവും.നാളെയും പശ്ചിമബംഗാളിലേക്ക് ട്രെയിൻ സർവീസുണ്ട്. ആലപ്പുഴയിൽ നിന്ന് ഒഡീഷയിലേക്കുള്ള ട്രെയിന് എറണാകുളത്ത് സ്റ്റോപ്പുണ്ടാവും.6,7,8 തീയതികളിൽ എറണാകുളത്തു നിന്ന് പശ്ചിമബംഗാളിലേക്ക് ട്രെയിനുകൾ പുറപ്പെടും 10 ന് ആസാമിലേക്കുള്ള ട്രയിനും എറണാകുളത്തു നിന്നാണ് പുറപ്പെടുന്നത്.