കൊച്ചി: അഞ്ചു പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിൽ കഴിയുന്നവർ 40 ആയി. വീടുകളിൽ ഇന്നലെ 721 പേരെ കൂടി നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 566 പേരെ ഒഴിവാക്കി. 9556 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ. ഇന്നലെ 25 പേരെ കൂടി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഐസൊലേഷൻ
ആകെ: 9646
വീടുകളിൽ: 8546
കൊവിഡ് കെയർ സെന്റർ: 574
ഹോട്ടലുകൾ: 436
ആശുപത്രി: 90
മെഡിക്കൽ കോളേജ്: 44
മൂവാറ്റുപുഴ ജനറൽ ആശുപത്രി: 07
പോർട്ട് ട്രസ്റ്റ് ആശുപത്രി: 03
ഐ.എൻ.എസ് സഞ്ജീവനി: 04
സ്വകാര്യ ആശുപത്രി: 32
റിസൽട്ട്
ആകെ: 111
പോസിറ്റീവ് :05
ലഭിക്കാനുള്ളത്: 126
ഇന്നലെ അയച്ചത്: 72
ഡിസ്ചാർജ്
ആകെ: 23
മൂവാറ്റുപുഴ ഇനറൽ ആശുപത്രി: 05
കരുവേലിപ്പടി താലൂക്ക് ആശുപത്രി: 02
സ്വകാര്യ ആശുപത്രി: 16
കൊവിഡ്
ആകെ: 40
മെഡിക്കൽ കോളേജ്: 36
ഐ.എൻ.എസ് സഞ്ജീവനി: 04
ഇന്നലെ രോഗികൾ
1
മഹാരാഷ്ട്രയിൽ നിന്നും മേയ് 16ന് റോഡ് മാർഗം ജില്ലയിലെത്തിയ 30 വയസുള്ള അയ്യമ്പിള്ളി സ്വദേശി. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. എറണാകുളം മെഡിക്കൽ കോളേജിൽ.
2
മേയ് 27 ലെ കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 50 വയസുള്ള ചുള്ളിക്കൽ സ്വദേശിനി.ക്വാറന്റെെനിൽ ഇവർക്ക് രോഗലക്ഷണങ്ങളില്ല. കൂടെ യാത്രചെയ്തവരിൽ ചിലർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു പരിശോധന.എറണാകുളം മെഡിക്കൽ കോളേജിൽ.
3
മേയ് 28 ലെ ദുബായ് കൊച്ചി വിമാനത്തിലെത്തിയ 28 വയസുള്ള പല്ലാരിമംഗലം സ്വദേശിനി. ഗർഭിണിയായ ഇവർ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. എറണാകുളം മെഡിക്കൽ കോളേജിൽ.
4
മേയ് 19ന് റിയാദ് -കരിപ്പൂർ വിമാനത്തിൽ വന്ന 26 വയസുള്ള പാനായിക്കുളം ആലങ്ങാട് സ്വദേശിക്ക് രോഗം. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
5
ആശുപത്രി ജീവനക്കാർക്കുള്ള നിരീക്ഷണന്റെ ഭാഗമായി സാമ്പിളെടുത്ത ഒരു ആശുപത്രി ജീവനക്കാരിക്ക് രോഗം. ആശുപത്രിയിൽ ചികിത്സയിലാണ്.