കൊച്ചി: ഓൺലൈൻ ക്ലാസുകൾ എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാവുന്നുവെന്ന് സർക്കാർ ഉറപ്പ് വരുത്തണമെന്ന് ഗാന്ധിദർശൻ വേദി സംസ്ഥാന ഐ.ടി സെൽ ആവശ്യപ്പെട്ടു.
ചീഫ് കോർഡിനേറ്റർ മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ ഓൺലൈൻ യോഗം ഗാന്ധി ദർശൻ വേദി സംസ്ഥാന ചെയർമാൻ ഡോ.എം.സി ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ബിനു ചെക്കാലയിൽ, സി.വി രമേശ്, എൻ.സുരേഷ് കുമാർ, യു.മേഘ, അഡ്വ.കരോൾ ആലഞ്ചേരി, വൈശാഖ് കെ.വി, രാജേഷ്.പി എന്നിവർ സംസാരിച്ചു.