കൊച്ചി: കൊവിഡ് കാലത്ത് നാടിന്റെ സംരക്ഷകരായ പൊലീസ് സേനയ്ക്ക് സംസ്ഥാന തലത്തിൽ ബേക്കേഴ്‌സ് അസോസിയേഷൻ മധുരസത്കാരം നടത്തി. ടി.ജെ. വിനോദ് എം.എൽ.എ ചേരാനെല്ലൂർ എസ്.ഐ രൂപേഷ് കെ.ആറിന് മധുരം നൽകി ഉദ്ഘാടനം നടത്തി. ഇന്ത്യൻ ബേക്കേഴ്‌സ് ഫെഡറേഷൻ നാഷണൽ പ്രസിഡന്റ് പി.എം. ശങ്കരൻ, പഞ്ചായത്ത് മെമ്പർ കെ.ജി. രാജേഷ്, ബേക്കേഴ്‌സ് അസോയിയേഷൻ സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥ്, ജനറൽ സെക്രട്ടറി റോയൽ നൗഷാദ്, ഐ.ടി സെക്രട്ടറി ബിജു പ്രേംശങ്കർ, എറണാകുളം ജില്ലാ പ്രസിഡന്റ് എ.നൗഷാദ്, ജനറൽ സെക്രട്ടറി വി.പി അബ്ദുൽ സലിം, സജീവൻ ടി.സി, ജോർജ് വി.പി എന്നിവർ പങ്കെടുത്തു.