കൊച്ചി: കൊവിഡ് കാലഘട്ടത്തിൽ ബേക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന തലത്തിൽ നടത്തിയിരുന്ന പരിപാടികളുടെ ഭാഗമായി 'നാടിന്റെ കാവലാൾക്ക് ബേക്കിന്റ മധുര സൽക്കാരം' എന്ന പേരിൽ
സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും, പൊലീസ് ക്യാമ്പുകളിലും,ഫയർ സ്റ്റേഷനുകളിലും ബേക്കേഴ്‌സ് അസോസിയേഷൻ പ്രതിനിധികൾ എത്തി സേനയെ അനുമോദിക്കുകയും മധുര സത്ക്കാരം നടത്തുകയും ചെയ്തു
ബേക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ലോക നഴ്‌സസ് ദിനത്തോടനുബന്ധിച്ച് കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികളിലെയും നഴ്‌സുമാരെ ആദരിച്ചിരുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിൽ വച്ച് സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രമിമോൾ കേക്ക് മുറിച്ചു. കമ്മിഷണർ വിജയ് സാഖറെ,ഡി.സി.പി. ജി.പൂങ്കുഴലി, അഡിഷണൽ കമ്മിഷണർ കെ.പി.ഫിലിപ്പ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥ്, സംസ്ഥാന ട്രഷറർ എ.നൗഷാദ് എന്നിവർ പങ്കെടുത്തു. തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡി.ജി.പി.ലോക്‌നാഥ് ബെഹ്‌റ കേക്ക് മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു.
ആലുവ എസ്.പി ഓഫീസിൽ നടന്ന ചടങ്ങിൽ എസ്.പി.കാർത്തിക് കേക്ക് മുറിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി റോയൽ നൗഷാദ്, ആലുവ മണ്ഡലം പ്രസിഡന്റ് അലിക്കുഞ്ഞ്, റഷീദ്,കോയ, നൗഷാദ് ടി.കെ തുടങ്ങിയവർ നേതൃത്വം നൽകി. ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിൽ നടന്ന മധുര സത്ക്കാരം ടി.ജെ.വിനോദ് എം.എൽ.എ എസ്.ഐ രൂപേഷ് കെ.ആറിന് മധുരം നൽകി ഉദ്ഘാടനം നിർവഹിച്ചു,ഇന്ത്യൻ ബേക്കേഴ്‌സ് ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി.എം.ശങ്കരൻ, സംസ്ഥാന സെക്രട്ടറി ബിജു പ്രേംശങ്കർ, ജില്ലാ ജനറൽ സെക്രട്ടറി വി.പി.അബ്ദുൾ സലിം, പഞ്ചായത്ത് അംഗം കെ.ജി.രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങ് പി.ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു സി.എസ്. പ്രദീപ്,കെ.പി.അഭിലാഷ്,ടി.പി ശശി, ബിപിൻ തുടങ്ങിയവർ നേതൃത്വം നൽകി.