കൊച്ചി: പ്രളയഫണ്ട് തട്ടിപ്പുകേസിലെ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കുറ്റപത്രം സമർപ്പിക്കാതെ സർക്കാർ ഒത്താശ നൽകിയതായി ബി.ഡി.ജെ.എസ് തൃക്കാക്കര മണ്ഡലം കമ്മിറ്റി ആരോപിച്ചു.

ഒരു കോടി രൂപയോളം തട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതികൾ ഒളിവിലാണ്. പിടിയിലായവർക്ക് ജാമ്യം ലഭിക്കാനും ഒത്താശ നൽകി. ഇതിനെതിരെ പ്രത്യക്ഷ സമരം സംഘടിപ്പിക്കുമെന്ന് മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ അറിയിച്ചു.