വാട്ട്സാപ്പ്, ഫേസ്ബുക്ക്, പോലെയുള്ള സമൂഹ മാദ്ധ്യമങ്ങളുടെ അത്രയും പ്രിയം കേരളത്തിൽ ട്വിറ്ററിന് ഉണ്ടായിട്ടില്ല. കേരളത്തില്‍ അത്രയും പ്രചാരം നേടാതിരുന്ന മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ ഉപഭോക്താക്കളുടെയും എണ്ണം കേരളത്തില്‍ ഇപ്പോൾ വര്‍ദ്ധിക്കുന്നു. മലയാളത്തില്‍ ട്വീറ്റുകളും ഹാഷ്ടാഗുകള്‍ പോലും നിര്‍മ്മിച്ച് ട്രൻഡ് ആകുന്നവർ ചില്ലറയല്ല.
അതേസമയം മറ്റുള്ള സമൂഹ മാദ്ധ്യമങ്ങളെ പോലെ ഉപയോഗിക്കാന്‍ എളുപ്പം അല്ല എന്നുള്ളതാണ് ഭൂരിഭാഗം ആളുകളെയും ട്വിറ്ററില്‍ നിന്നും അകറ്റുന്നത്. ട്വീറ്റുകള്‍ ഷെഡ്യൂള്‍ ചെയ്യാന്‍ സാധിക്കില്ല എന്നുള്ളത് ഒരു കാരണമാണ്. കാലങ്ങളായുള്ള ട്വിറ്റര്‍ ഉപഭോക്താക്കളുടെ ഈ ആവശ്യം ഒടുവില്‍ ട്വിറ്റര്‍ ഒരു പരിധി വരെ പരിഹരിച്ചു. ട്വീറ്റുകള്‍ ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയുന്ന സവിശേഷത ഒടുവില്‍ ട്വിറ്റര്‍ അവതരിപ്പിച്ചു.
ലാപ്‌ടോപ്പിലോ, കമ്പ്യൂട്ടറിലോ ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഈ സൗകര്യം തത്കാലം ഉപയോഗിക്കാൻ സാധിക്കുക. എങ്കിലും ഉടന്‍ തന്നെ മറ്റു ഡിവൈസുകള്‍ക്കും ഇത് ലഭ്യമാവും എന്നാണ് റിപോര്‍ട്ടുകള്‍. ഇതുവരെ ട്വീറ്റുകള്‍ തേര്‍ഡ് പാര്‍ട്ടി പ്ലഗ്-ഇന്നുകള്‍ ഉപയോഗിച്ചാണ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. ട്വീറ്റുകള്‍ ഷെഡ്യൂള്‍ ചെയ്യാന്‍ സാധിക്കുന്നതോടെ ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്ക് ട്വീറ്റ് അയയ്ക്കേണ്ട തീയതിയും സമയവും മുന്‍കൂട്ടി തിരഞ്ഞെടുത്ത് ഒരു ട്വീറ്റ് സൃഷ്ടിക്കാനും ഷെഡ്യൂള്‍ ചെയ്യാനും കഴിയും.
തിരക്കേറിയ ദിവസങ്ങളില്‍ പ്രധാനപ്പെട്ട എന്തെങ്കിലും പോസ്റ്റുചെയ്യാന്‍ നിങ്ങള്‍ പലപ്പോഴും മറന്നേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഷെഡ്യൂളിംഗ് ട്വീറ്റ് ഓപ്ഷന്‍ വളരെ ഫലപ്രദമാകും. ഉപയോക്താക്കള്‍ക്ക് മുന്‍കൂട്ടി ട്വീറ്റുകള്‍ ഡ്രാഫ്റ്റുകളായി സംരക്ഷിക്കാനും ഷെഡ്യൂള്‍ ചെയ്യാനും കഴിയും. അടുത്ത 18 മാസം വരെയുള്ള ഏത് ദിവസങ്ങളിലേക്കും ഏത് സമയത്തേക്കും ട്വീറ്റ് ഷെഡ്യൂള്‍ ചെയ്യാം. ട്വീറ്റ്‌ഡെക്കില്‍ നിന്നോ ഷെഡ്യൂള്‍ ട്വീറ്റ് ഓപ്ഷനില്‍ നിന്നോ ഷെഡ്യൂള്‍ ചെയ്ത ട്വീറ്റുകള്‍ പരിശോധിക്കാനും സാധിക്കും.