കോതമംഗലം: കോതമംഗലം താലൂക്കിലെ പരാതി പരിഹാര അദാലത്ത് ഇന്ന് (വെള്ളി) നടക്കും.കൊവിഡ് 19 ന്റെ പശ്ചാതലത്തിൽ വീഡിയോ കോൺഫ്രൻസ് വഴിയാണ് അദാലത്ത് നടത്തുക.അപേക്ഷ സമർപ്പിച്ചിട്ടുള്ള അക്ഷയ കേന്ദ്രത്തിൽ തന്നെയാണ് വീഡിയോ കോൺഫ്രൻസിന് എത്തേണ്ടത്. റേഷൻ കാർഡിന്റെ കോപ്പിയും അദാലത്തിന് എത്തുമ്പോൾ കൊണ്ടുവരേണ്ടതാണ്.