oneplus

കൊച്ചി: വണ്‍പ്ലസ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതുപുത്തന്‍ പ്രീമിയം ഫോണ്‍ വണ്‍പ്ലസ് 8 ഇന്ന് ഉച്ചക്ക് 12 മണിക്ക് വീണ്ടും വില്പനക്കെത്തി. ഇ കോമേഴ്സ് വെബ്സൈറ്റ് ആയ ആമസോണ്‍ വഴിയും കമ്പനി വെബ്സൈറ്റ് വഴിയും പുത്തന്‍ വണ്‍പ്ലസ് ഫോണ്‍ വാങ്ങാം. ഇത് കൂടാതെ ധാരാളം ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

വണ്‍പ്ലസ് 8ന്റെ 6 + 128 റാം സ്റ്റോറേജ് വേരിയന്റിന് Rs 41,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 44,999 രൂപയാണ് വില. ഫീനിക്സ് ബ്ലാക്ക്, ഗ്ലേഷ്യല്‍ ഗ്രീന്‍ നിറങ്ങളില്‍ ഈ വേരിയന്റ് ലഭിക്കും. 12 ജിബി റാം, 256 ജിബി സ്റ്റോറേജ് ടോപ് എന്‍ഡ് വേരിയന്റിന് 49,999 രൂപയാണ് വില. ഈ മോഡല്‍ ഗ്രീന്‍ കൂടാതെ ഫീനിക്സ് ബ്ലാക്ക്, ഇന്റര്‍സ്റ്റെല്ലാര്‍ ഗ്ലോ എന്നീ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്.

ചില ലോഞ്ച് ഓഫറുകളും ഇന്നത്തെ ഫ്‌ലാഷ് സെയിലില്‍ ലഭ്യമാണ്. ആമസോണ്‍ മുഖേനയും വണ്‍പ്ലസ് വെബ്സൈറ്റ് മുഖേന വാങ്ങുന്നവര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാര്‍ഡ് ഉപയോഗിച്ചാണ് പണമൊടുക്കുന്നത് എങ്കില്‍ 2,000 രൂപ ക്യാഷ്ബാക്ക് ആയി ലഭിക്കും. ഇത് ഇഎംഐ സ്‌കീമില്‍ ഫോണ്‍ വാങ്ങുന്നവര്‍ക്കും ലഭ്യമാണ്. ഇത് കൂടാതെ ആമസോണ്‍ പേ വഴി പ്രീ ബുക്ക് ചെയ്യുന്നവര്‍ക്ക് 1,000 ക്യാഷ്ബാക്ക് വേറെയും ലഭിക്കും. ഇത് കൂടാതെ ആമസോണിലുടെ വണ്‍പ്ലസ് വെബ്സൈറ്റിലും വണ്‍പ്ലസ് 8 വാങ്ങുമ്പോള്‍ 6,000 രൂപ വിലമതിക്കുന്ന ജിയോ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡ്യൂവല്‍ സിമ്മുള്ള (നാനോ) വണ്‍പ്ലസ് 8 ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജന്‍ ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. 6.55ലഇഞ്ചുള്ള ഫുള്‍HD+ (1080x2400 പിക്‌സല്‍) ഫ്‌ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേ ആണ് ഫോണിലുള്ളത്. 90Hz ആണ് റിഫ്രഷ് റേറ്റ്, 20:9 ആണ് ആസ്‌പെക്ട് അനുപാതം, 3D കോര്‍ണിങ് ഗൊറില്ല ഗ്ലാസ് സുരക്ഷയും ഫോണില്‍ നല്‍കിയിട്ടുണ്ട്. 8 ജിബി അല്ലെങ്കില്‍ 12 ജിബി LPDDR4X റാമുമായി പെയര്‍ ചെയ്തിട്ടുള്ള ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865 SoC ആണ് ഫോണിന് കരുത്തേകുന്നത്. 48 എംപി + 2 എംപി + 16 എംപി എന്നിങ്ങെന് ട്രിപ്പിള്‍ ക്യാമറയാണ് വണ്‍പ്ലസ് 8-ല്‍. സെല്‍ഫികള്‍ക്കായി 16 എംപി സെല്‍ഫി ക്യാമറയും. 30W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 4,300mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഡോള്‍ബി അറ്റ്‌മോസ് സൗണ്ടും പുതിയ ഹാപ്റ്റിക് വൈബ്രെഷന്‍ എഞ്ചിനുമുള്ള ഡ്യൂവല്‍ സ്റ്റീരിയോ സ്പീക്കറുകള്‍ വണ്‍പ്ലസ് 8ല്‍ നല്‍കിയിട്ടുണ്ട്.