കൂത്താട്ടുകുളം: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയനിലെ 224 -ാം നമ്പർ ശാഖയിലെ ആയിരത്തി എണ്ണൂറോളം കുടുംബാംഗങ്ങൾക്ക് മാസ്‌ക് വിതരണം ചെയ്തു. ശാഖായോഗം പ്രസിഡന്റ്, വി.എൻ. രാജപ്പൻ മുതിർന്ന ശാഖാഅംഗം ഭാസ്‌കരൻ പുത്തൻകുടിലിന് നൽകി ഉദ്ഘാടനം ചെയ്തു. കുടുംബയോഗം കൺവീനർമാർ മാസ്‌കുകൾ ഏറ്റുവാങ്ങി. ശാഖായോഗം വൈസ് പ്രസിഡന്റ് പി.എൻ. സലിംകുമാർ, സെക്രട്ടറി തിലോത്തമ ജോസ്, യൂണിയൻ കൗൺസിലർ ഡി. സാജു , ശാഖാ കമ്മിറ്റി അംഗങ്ങളായ ബിജു സ്റ്റാർപ്ലാസ്റ്റ്, സുരേന്ദ്രൻ മുട്ടപ്പള്ളിൽ, എൻ.എം. ഷിജു, ഭാസ്‌കരൻ പുത്തൻകുടിലിൽ, ദിവാകരൻ, ബിജു.സി.വി, മോഹൻദാസ്, സുധാകരൻ, പ്രകാശ്, ജ്യോതി അനിൽ, വനിതാസംഘം സെക്രട്ടറി സതി ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു.