baba-ramdev

ന്യൂഡൽഹി: ഇന്ത്യയിലെ ഓണ്‍ലൈന്‍ വിപണി പിടിയ്ക്കാന്‍ പതഞ്ജലിയുടെ ശ്രമം. പതഞ്ജലി ബ്രാന്‍ഡിന് കീഴില്‍ വില്‍ക്കുന്ന എല്ലാ ഉത്പന്നങ്ങളും ഓണ്‍ലൈനിലൂടെ വിറ്റഴിയ്ക്കാനാണ് തീരുമാനം. സ്വദേശി ഓണ്‍ലൈന്‍ സംരംഭമായ ഓര്‍ഡര്‍ മി എന്ന കമ്പനിയാണ് പതഞ്ജലി പുതിയതായി ആരംഭിയ്ക്കുന്നത്. ഹരിദ്വാര്‍ കേന്ദ്രീകരിച്ചാകും കമ്പനി പ്രവര്‍ത്തിയ്ക്കുക.

ഹെര്‍ബല്‍ മരുന്നുകള്‍, സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍, പേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവയെല്ലാം ഓണ്‍ലൈന്‍ ഓര്‍ഡര്‍ അനുസരിച്ച് ഉപഭോക്താക്കളില്‍ എത്തിയ്ക്കാന്‍ ആണ് തീരുമാനം. ഇതിന്റെ ഭാഗമായി മേയ് 15-ന് കമ്പനി പൈലറ്റ് ലോഞ്ച് നടത്തിയിരുന്നു.ഒരു മാസത്തിനുള്ളില്‍ വില്‍പ്പന ആരംഭിക്കുമെന്നാണ് സൂചന.

ഹിന്ദി, സംസ്‌കൃതം, തമിഴ് തുടങ്ങി 12 ഭാഷകളില്‍ ലഭ്യമാകുന്ന ഇന്ത്യയിലെ തന്നെ ആദ്യ ഇ-കൊമേഴ്‌സ് കമ്പനിയായിരിക്കും ഇത് എന്ന് പതഞ്ജലി ആയുര്‍വേദ കമ്പനി സിഇഒ ആചാര്യ ബാലകൃഷ്ണ വ്യക്തമാക്കി.കുറേ മാസങ്ങളായി പതഞ്ജലിയുടെ ഓണ്‍ലൈന്‍ മോഡല്‍ പുറത്തിറക്കാന്‍ കമ്പനി അധികൃതര്‍ തയ്യാറെടുക്കുകയായിരുന്നു.