bjp
ഭാരതീയ ജനതാപാർട്ടി തൃക്കാക്കര മുനിസിപ്പൽ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധസമരം പ്രതിഷേധ സമരം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണൻഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര : പ്രളയ ദുരിതാശ്വാസഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് 90 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാതെ പ്രതികൾക്ക് ജാമ്യം കിട്ടാൻ അവസരമൊരുക്കിയത് സർക്കാരിന്റെ അനാസ്ഥമൂലമാണെന്ന് ബി.ജെ.പി എറണാകുളം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ പറഞ്ഞു. ഭാരതീയ ജനതാപാർട്ടി തൃക്കാക്കര മുനിസിപ്പൽ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി തൃക്കാക്കര മണ്ഡലം ജനറൽ സെക്രട്ടറി എം.സി. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ബിനു കാക്കനാട്, അനിൽകുമാർ, രതീഷ്, രാജൻ,ശ്രീജിത്ത് ,ആർ രാജേഷ്, ആശിഷ്‌കുമാർ എന്നിവർ പങ്കെടുത്തു.