കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ. യു.പി സ്‌കൂളിന് കൊവിഡ്19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഇൻഫ്രാറെഡ് ഡിജിറ്റൽ തെർമോമീറ്റർ സംഭാവന ചെയ്തു. കൂത്താട്ടുകുളം യു.പി സ്‌കൂൾ പൂർവവിദ്യാർത്ഥിയും മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന കെ.ജെ ഏലിയാസിന്റെ പത്താം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി കൂത്താട്ടുകുളം ഉലഹന്നാൻ മാപ്പിള മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റാണ് സംഭാവന നൽകിയത്. കെ.ജെ.ഏലിയാസിന്റെ മകൻ അഡ്വ.പീറ്റർ.കെ.ഏലിയാസ് അദ്ധ്യാപിക ആർ. വത്സലാദേവിക്ക് തെർമോമീറ്റർ കൈമാറി. ബോബി, അച്യുതൻ, പി.സി. ഭാസ്‌കരൻ, പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ്, അദ്ധ്യാപികമാരായ ടി.വി. മായ, ജെസി ജോൺ തുടങ്ങിയവർ പങ്കെടുത്തു.