കൊച്ചി: എറണാകുളം നിയോജക മണ്ഡലത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഓൺ ലൈൻ പഠന സൗകര്യം ഒരുക്കി ടി.ജെ .വിനോദ് എം.എൽ.എ. ആദ്യ സ്മാർട്ട് എൽ.ഇ.ഡി.ടി.വി വാങ്ങി നൽകി എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്യും. ഇതിൽ ഇന്റർനെറ്റ് സംവിധാനം ഉപയോഗിക്കാൻ സൗകര്യമുണ്ടാവും. പഠന സൗകര്യം ഇല്ലാത്തതിന്റെ പേരിൽ ദേവികയെന്ന വിദ്യാർത്ഥിനി ജീവനൊടുക്കിയതു പോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്ന് ടി.ജെ.വിനോദ് പറഞ്ഞു. പദ്ധതിയുടെ വിജയത്തിനായി അദ്ദേഹം ജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു.വിവരങ്ങൾക്ക്: 8921260948