കൊച്ചി: കൊവിഡ് പ്രതിസന്ധി ലോകമെങ്ങും വ്യാപകമാണ്. പല കമ്പനികളും ജീവനക്കാരെ പിരിച്ച് വിടുകയും സീനിയര്‍ ലെവലിലെ ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കുകയുമാണ് ചെയ്യുന്നത്.തൊഴില്‍ നഷ്ടവും വ്യാപകം. സോമാറ്റോ,സ്വിഗ്ഗി തുടങ്ങിയ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളും,ഓല,ഊബർ തുടങ്ങിയ ഓൺലൈൻ ടാക്സീ സർവീസുകളും ജീവനക്കാകുടെ എണ്ണം കുറച്ചിരുന്നു.എന്നാല്‍ ഈ പ്രതിസന്ധിയിൽ എല്ലാ ജീവനക്കാര്‍ക്കും ശമ്പള വര്‍ധന പ്രഖ്യാപിച്ച് മാതൃകയാകുകയാണ് വാഹന നിര്‍മാതാക്കളായ റെനോ.
ഡീലര്‍മാര്‍ക്ക് ഈടില്ലാതെ ലോണ്‍ നല്‍കുന്നതിനുള്ള പ്രത്യേക പദ്ധതികളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 2020 സാമ്പത്തിക വര്‍ഷത്തില്‍ പ്രഖ്യാപിച്ചതിലും അധികം ശമ്പള വര്‍ധനയാണ് 2021-ല്‍ കമ്പനി പ്രഖ്യാപിച്ചിരിയ്ക്കുന്നത്. റെനോയുടെ ഇന്ത്യയിലെ ജീവനക്കാര്‍ക്ക് മാത്രമാണ് ശമ്പള വര്‍ധന ലഭിയ്ക്കുക.ജീവനക്കാരുടെ കമ്പനിയോടുള്ള വിശ്വസനീയത നിലനിറുത്തുന്നതിന് ഉള്‍പ്പെടെയാണ് ശമ്പള വര്‍ധന.കൊവിഡ് പ്രതിസന്ധി മൂലം പങ്കാളിയുടെ തൊഴില്‍ നഷ്ടം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന ആശ്വാസമാകും.കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും വലിയ നഷ്ടം വരാതെ പിടിച്ചു നില്‍ക്കാന്‍ റെനോയ്ക്ക് കഴിഞ്ഞതായിട്ടാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.